മലപ്പുറം : ശബരിമലയിലെ ആചാരങ്ങളെയും,വിശ്വാസങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെയും ദേവസ്വം ബോർഡിനെതിരെയും ഭക്തരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നത്തെ ഹർത്താലിൽ വ്യാപക അക്രമമാണ് റിപ്പോർട്ട് ചെയ്തത്. ഭക്തരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത ദേവസ്വം ബോർഡിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് മഞ്ചേരി എട്ടിയാട്ട് അയ്യപ്പക്ഷേത്രം ഭക്തർ പിടിച്ചെടുത്തു.
വഴിപാട് കൗണ്ടറുകൾ പൂട്ടി. ദേവസ്വം ബോർഡ് ജീവനക്കാരെ പുറത്താക്കി.മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രമാണിത്. ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം നൽകില്ലെന്നും ഭക്തർ പ്രതികരിച്ചു.
Post Your Comments