Latest NewsIndia

വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിന് പണികിട്ടിയത് ഇങ്ങനെ

മുംബൈ:  സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിന് കോടതി ശിക്ഷ നല്‍കി . ഒരു മാസം തടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.  താനെ നിവാസിയായ ശിവ്കുമാര്‍ മൗര്യ (25) ക്കാണ് ശിക്ഷ ലഭിച്ചത്. സെഷന്‍സ് ജഡ്ജി വി.വൈ യാദവാണ് ശിക്ഷ വിധിച്ചത്.  ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരവുമായിരുന്നു ശിക്ഷ .

ഒരു  വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം . പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന യുവാവ് ബസില്‍ കയറി പെണ്‍കുട്ടിയുടെ അരികില്‍ ഇരുന്ന് അപമര്യാദയായി സ്പര്‍ശിക്കാന്‍ ശ്രമിച്ചു. കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു . അറസ്റ്റിനെ തുടര്‍ന്ന് ഒരു മാസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ യുവാവ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button