കൊച്ചി: ശബരിമലയിൽ ആചാര ലംഘനത്തിനായി യുവതികളെ എത്തിച്ച സർക്കാരിന്റെ പ്രവൃത്തിയിൽ പ്രതിഷേധിച്ച് തന്റെ മീശയെടുത്തു സംവിധായകൻ അലി അക്ബർ. ഇനി ശബരിമലയുടെ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായിക്കഴിഞ്ഞേ താൻ മീശ വെക്കൂ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ മീശയില്ലാത്ത ഫോട്ടോ ഫേസ്ബുക്കിൽ ഇടുകയും ചെയ്തു.
ഈ പോസ്റ്റിന്റെ താഴെ ചിലർ പരിഹാസ കമന്റുമായി എത്തിയപ്പോൾ അതിനും ചുട്ട മറുപടി അലി അക്ബർ നൽകുന്നുണ്ട്. അനുകൂലവും പ്രതികൂലവുമായ പല കമന്റുകളും പോസ്റ്റിന്റെ അടിയിൽ എത്തുന്നുണ്ട്. ആചാര സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയുടെ ഒപ്പം പ്രവർത്തിച്ച ആളാണ് സംവിധായകൻ അലി അക്ബർ.
Post Your Comments