സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 291 ഒഴിവിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, അസിസ്റ്റന്റ്സെക്രട്ടറി/ചീഫ് അക്കൗണ്ടന്‍റ്, സെക്രട്ടറി, ബ്രാഞ്ച്മാനേജര്‍/ അക്കൗണ്ടന്‍റ്, സീനിയര്‍ ക്ലാര്‍ക്ക്, ജൂനിയര്‍ക്ലാര്‍ക്ക്/കാഷ്യര്‍, സിസ്റ്റം അഡ്മിസ്ട്രേറ്റര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളുംwww.csebkerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി- ജനുവരി 30.
Post Your Comments