Latest NewsIndia

ബുലന്ദ്ഷഹര്‍ കലാപം; മുഖ്യപ്രതി അറസ്റ്റില്‍

ലക്‌നോ: യുപി ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് പിടിയിലായത്. കലാപത്തിന് ശേഷം 30 ദിവസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ഒളിവില്‍ കഴിയവേ യോഗേഷ് രാജ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ഇയാളെ ബജ്‌റംഗ്ദള്‍ സംരക്ഷിച്ചു വരികയായിരുന്നുവെന്നാണ് സൂചന. കലാപത്തില്‍ സുബോധ്കുമാറിനെ വെട്ടിയും അടിച്ചും മൃതപ്രായനാക്കിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. പശുക്കളെ കശാപ്പ് ചെയ്തതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു കലാപം. യോഗേഷ് രാജ് ഉള്‍പ്പെടെ 90 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button