KeralaLatest News

പിണറായി ബാല്യകാലം മുതലേ ഗുണ്ടയാണെന്ന് എ.എന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ ബാല്യകാലം മുതലുള്ള ചരിത്രം ഗുണ്ടായിസം മാത്രമായിരുന്നെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. കൊല്ലും കൊലയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതലാക്കി അപകടകരമാം വിധം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പിണറായി പ്രവേശിച്ച ആളാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം അന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍ന്മാര്‍ അദ്ദേഹത്തെ ഏതെങ്കിലും ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയച്ചിരുന്നെങ്കില്‍ കേരളം രക്ഷപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലൊരു മുഖ്യമന്ത്രിയുണ്ടോ എന്നും അദ്ദേഹത്തിന്റെ ശരീര ഭാഷ എല്ലാവരേയും വെല്ലുവിളിക്കുന്ന താണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിണറായി വിജയന്‍ ഇത്രയും വീരശൂര പരാക്രമി ആയിരുന്നെങ്കില്‍ ഒളിച്ചും പാത്തും ആബുലന്‍സില്‍ കടത്തിയും അഞ്ചരകോടിയോളം വരുന്ന വിശ്വാസികളെ പറ്റിച്ചത് എന്തിനാണ് ? ധൈര്യ സമേധം മുന്നോട്ട് വരാന്‍ കഴിയുമായിരുന്നില്ലേ എന്നും രാധാകൃഷ്ണന്‍ ചോദിച്ചു. ഇത് പിണറായിയുടെ വിശ്വാസികള്‍ക്കെതിരുള്ള യുദ്ധ പ്രഖ്യാപനമാണെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മതിലില്‍ പങ്കെടുത്ത വനിതകളില്‍ കൂടുതലും അയ്യപ്പന്റെ ഭാഗത്താണെന്നും രാധാ്കൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button