മലയിന്‍കീഴ്: അഞ്ച് വയസ്സുകാരിയുടെ ശരീരത്തില്‍ ചൂടു ചായ ഒഴിക്കുകയും മാതാവിനെ മര്‍ദിക്കുകയും ചെയ്ത 38കാരന്‍ അറസ്റ്റില്‍. വിളവൂര്‍ക്കല്‍ പാവച്ചക്കുഴി കുന്നുംപുറത്തു വീട്ടില്‍ സുരേഷാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സമീപവാസിയായ യുവതിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കടന്നത്. തുടര്‍ന്ന് യുവതിയെയും മകളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് സമീപം ഇരുന്ന ചൂടു ചായ എടുത്ത് കുട്ടിയുടെ ശരീരത്തില്‍ ഒഴിച്ചത്. തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാപിതാക്കള്‍ക്കും മര്‍ദനമേറ്റു. ആറു മാസം മുന്‍പ് ശല്യം ചെയ്യുന്നുവെന്ന ഇതേ യുവതിയുടെ പരാതിയില്‍ സുരേഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ആണ് വീണ്ടും പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments