എറണാകുളം: അന്തരിച്ച മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സെമണ്‍ ബ്രിട്ടോയുടെ മൃതദേഹം അദ്ദേഹത്തിന്റെ എറണാകുളത്തുള്ള വസതിയില്‍ എത്തിച്ചു. മൃതദേഹത്തെ അനുഗമിച്ച് സി.പി.എം നേതാക്കളും അദ്ദേഹത്തിന്റെ വടുതലയിലെ വസതിയില്‍ എത്തിയിരുന്നു. ഇന്ന രാവിലെ ഏഴ് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം 11 മണി മുതല്‍ മൂന്നു മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ ബ്രിട്ടോയുടെ ആഗ്രഹ പ്രകാരം മൃതദേഹേം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും. ബ്രിട്ടോയുടെ സഹായിയായ അര്‍ജുന്‍ദാസിന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാറിലായിരുന്ന ഭാര്യ സീനയും മകള്‍ നിലാവും ഇന്നലെ രാത്രിയോടെയാണ് കൊച്ചിയിലെത്തിയത്.
Post Your Comments