സന്നിധാനം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാലു തീര്‍ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങി. ക്ഷേത്രത്തിനു മുന്‍പില്‍ മാലയൂരി ഇരുമുടിയും അവിടെത്തന്നെ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. നിരവധി തീർത്ഥാടകർ ദർശനം നടത്താതെ മടങ്ങിയതാണ് റിപ്പോർട്ടുണ്ട്.
അതെ സമയം സംഭവത്തിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപക ഹർത്താൽ ആണ് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സമിതി അറിയിച്ചു.
Post Your Comments