Latest NewsKeralaIndia

ശബരിമലയിൽ കയറ്റാനായി യുവതികളെ നേരത്തെ ഒളിപ്പിച്ചതായി സൂചന: ദേവസ്വം ബോർഡ് അംഗത്തിനും ഒരു ഉന്നത പോലീസുദ്യോഗസ്ഥനും ഗൂഢാലോചനയിൽ പങ്ക്

ദേവസ്വം ബോർഡിലെ സർക്കാരിന്റെ വിശ്വസ്തനായ അംഗവും കോട്ടയം എസ് പിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കനകദുർഗെയുടെ സഹോദരൻ

മലപ്പുറം: ശബരിമല യുവതീപ്രവേശത്തില്‍ നടന്നത് വൻ ഗൂഢാലോചന. ദേവസ്വം ബോർഡിലെ സർക്കാരിന്റെ വിശ്വസ്തനായ അംഗവും കോട്ടയം എസ് പിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കനകദുർഗെയുടെ സഹോദരൻ ഭരത് ഭൂഷണ്‍ വ്യക്തമാക്കി കഴിഞ്ഞു. കനകദുര്‍ഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎം നേതാക്കള്‍ പലവട്ടം വിളിച്ചു സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരന്‍ വിശദീകരിച്ചു.

ഇതോടെ യുവതികളുടെ ശബരിമല പ്രവേശനം പുതിയ തലത്തിലെത്തുകയാണ്. എസ് എഫ് ഐ മട്ടന്നുര്‍മുന്‍ ഏരിയ പ്രസിഡന്റായ ഷിജു എന്ന പൊലീസ് ഓഫീസറാണ് യുവതികള്‍ക്ക് എസ് കോര്‍ട്ട് വന്നതെന്ന ആരോപണവുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. പമ്പയിലെ പൊലീസുകാരെ പോലും അറിയിക്കാതെ അതീവ രഹസ്യമായി കണ്ണൂരിലെ പോലീസ് മൂലമാണ് ഇവരെ ശബരിമലയിൽ എത്തിച്ചത്. കണ്ണൂരില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കി.

ഇവര്‍ സിപിഎം അനുകൂലികളാണ്. ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പമാണ് ഉണ്ടാകേണ്ടതെന്ന് കെ സുധാകരനും ആരോപിച്ചു.ന്നരയ്ക്ക് പുറപ്പെട്ട കനകദുര്‍ഗയും ബിന്ദുവും 3.30ന് നട തുറന്ന ശേഷമാണ് സന്നിധാനത്തെത്തിയത്. കറുപ്പണിഞ്ഞ് മുഖംമറച്ചാണ് സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു വരവ്. പതിനെട്ടാം പടി വഴിയല്ലാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ശ്രീകോവിലിന് മുന്നിലെത്തിയത്. 3.48 ഓടെ എത്തി. കൃത്യം അഞ്ച് മിനിറ്റിനുള്ളില്‍ 3.53 ഓടെ ദര്‍ശനം നടത്തി തിരിച്ചിറങ്ങുകയും ചെയ്തു.

യുവതികളുടെ ദര്‍ശന വീഡിയോ പരിശോധിച്ച്‌ മുന്‍ എസ് എഫ് ഐ നേതാവാണ് കൂടെയുണ്ടായിരുന്നതെന്ന് ബിജെപി ആരോപിക്കുന്നത്. ആദ്യ ശ്രമത്തിനു ശേഷം ബിന്ദുവും കനകദുര്‍ഗയും വീട്ടിലേയ്ക്ക് തിരികെ പോയിരുന്നില്ല. ശബരിമലയില്‍നിന്ന് പൊലീസ് ഇവരെ കോട്ടയത്തെത്തിക്കുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കകയും ചെയ്തു. പിന്നീടാണ് ഇവരെ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചിരുന്നത്. അതേ സമയം അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സംസ്ഥാനത്തു ഇന്റലിജന്‍സ് നല്‍കിയിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button