Latest NewsIndia

റഫാല്‍ വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഇന്ത്യയുടെ സുരക്ഷാ സേനയെ ദുര്‍ബലപ്പെടുത്തുന്നവർ : പ്രധാനമന്ത്രി

രാജ്യസുരക്ഷയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.

ന്യൂ ഡൽഹി: റഫാല്‍ വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഇന്ത്യയുടെ സുരക്ഷാ സേനയെ ആണ് ദുര്‍ബലപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുതേ തന്റെ നേരെ അഴുക്ക് വീശിയെറിയുകയാണ്. ഒന്നും അവര്‍ക്കു തെളിയിക്കാനായില്ല. കോണ്‍ഗ്രസ് എത്ര ആരോപണം ഉന്നയിച്ചാലും പ്രതിരോധ ഇടപാടുകളുമായി താന്‍ മുന്നോട്ടുപോകും. രാജ്യസുരക്ഷയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.

സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്നവരാണ് ആരോപണം ഉന്നയിക്കുന്നത്. എന്റെ ജവാന്മാരെ അവരുടെ വിധിക്കു വിട്ടുകൊടുക്കില്ല. എനിക്കെതിരെ എന്ത് ആരോപണങ്ങളുണ്ടായാലും അവരുടെ ആവശ്യങ്ങളെന്താണോ അവ നടപ്പാക്കിക്കൊടുക്കുമെന്നും മോദി പറഞ്ഞു.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button