പാറ്റ്ന: പുതുവര്‍ഷ ആഘോഷത്തിനിടയില്‍ യുവതിയുടെ തലയില്‍ വെടിയേറ്റു. വെടി ഉതിര്‍ത്തത് മുന്‍ എം.എല്‍.എയാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതിയെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് വെടിയേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറ്റ്നയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ മുന്‍ എം. എല്‍ എ രാജു കുമാര്‍ സിംഗിനെ പോലീസ് തിരയുകയാണ്.
രണ്ട് തവണ ജെഡി യു എം. എല്‍ എ ആയിരുന്ന രാജു കുമാര്‍ സിംഗ് 2015ല്‍ ബിജെപിയിലേയ്ക്ക് മാറിയിരുന്നു. രാജു കുമാര്‍ സിംഗും അദ്ദേഹത്തിന്റെ ഡ്രൈവറും ഒളിവിലാണ്. മുസാഫര്‍പൂര്‍ സ്വദേശിയായ രാജു കുമാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനും കൂടിയാണ്.
ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ചാണ് അര്‍ച്ചന ഗുപ്ത എന്ന എഞ്ചിനീയര്‍ക്ക് വെടിയേറ്റത്. വസന്ത് കുഞ്ചിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവരെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ നില ഗുരുതരമായതിനാല്‍ പിന്നീട് ഫോര്‍ട്ടീസ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അര്‍ച്ചന ഗുപ്തയുടെ ഭര്‍ത്താവ് വികാസ് ഗുപ്ത നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
രാജു സിംഗിന്റെ മുതിര്‍ന്ന സഹോദരന്റെ ക്ഷണ പ്രകാരം ഭാര്യയുമൊത്ത് റോസ് ഫാമിലെത്തിയതായിരുന്നു വികാസ് ഗുപ്ത. സുഹൃത്തുക്കളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. രാത്രി 12 മണിയോടെ സിംഗ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തുവെന്ന് ഗുപ്ത പരാതിയില്‍ പറഞ്ഞു. വെടിയേറ്റ് വീണ അര്‍ച്ചനയെ ഉടനെ ആശുപത്രിയിലെത്തിച്ചു.
Post Your Comments