മലപ്പുറം: ശബരിമല വിഷയത്തില്‍ ആരോപണവുമായി ദര്‍ശനം നടത്തിയ കനക ദുര്‍ഗയുടെ സഹോദരന്‍ ഭരത് ഭൂഷണ്‍. സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നും സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് ഇതിനു പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. അതേസമയം കനക ദുര്‍ഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചതെന്നും ിപിഎം നേതാക്കള്‍ പലവട്ടം വിളിച്ചു സംസാരിച്ചതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു. കൂടാതെ ആവശ്യമുണ്ടെങ്കില്‍ ഈ രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ഭരത് പറഞ്ഞു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണു കനകദുര്‍ഗ. ഡിസംബര്‍ 24ന് ഇവര്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന്
ദര്‍ശനം നടത്തനായില്ല. വീട്ടില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കു വേണ്ടി തിരുവന്തപുരത്ത് പോകുകയാണെന്നും പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. അതേസമയം വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവും അന്ന് പറഞ്ഞിരുന്നു.
അതേസമയം അന്നത്തെ സംഭവത്തിനു ശേഷം ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് സഹോദരന്‍ കനക ദുര്‍ഗയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് താന്‍ തല്‍ക്കാലം കൂട്ടുകാരിക്കൊപ്പം താമസിക്കുകയാണെന്ന് കനകദുര്‍ഗ അറിയിച്ചു. ആക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മാറിനില്‍ക്കുകയായിരുന്നുവെന്നാണു വിവരം.
Post Your Comments