നിങ്ങള്‍ ആവശ്യമില്ലാതെ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യാറുണ്ടോ. ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നതും സങ്കടപ്പെടുന്നതും ആരോ?ഗ്യം മോശമാകുന്നതിന്റെ മുന്നറിയിപ്പാണെന്ന് പഠനം. യുഎസ്സിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നെഗറ്റീവ് മനോഭാവം ഉയര്‍ന്ന രീതിയില്‍ കോശജ്വലനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. അണുബാധയുടെ ഫലമായി ഉണ്ടാകുന്ന മുഖ്യ ശാരീരിക പ്രതികരണങ്ങളിലൊന്നാണ് കോശജ്വലനം.
കോശജ്വലനം അമിതമാകുമ്പോള്‍ അത് മുഖക്കുരു മുതല്‍ സന്ധിവാതമോ അഥീറോസ്‌ക്ലീറോസിസോ ആസ്മയോ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനത്തില്‍ പറയുന്നു. സ്വഭാവവും പ്രതിരോധശേഷിയും എന്ന വിഷയത്തെ പറ്റി ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. നെ?ഗറ്റീവ് മനോഭാവമുള്ള ഒരാളില്‍ ആവശ്യമില്ലാതെ സങ്കടവും ദേഷ്യവും വരാമെന്ന് ഗവേഷകനായ ജെന്നിഫര്‍ ഗ്രഹം പറയുന്നു. അത് കൂടാതെ, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, ശത്രുത എന്നിവയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകനായ ജെന്നിഫര്‍ ഗ്രഹം പറയുന്നു.
മുറിവുകളും ക്ഷതങ്ങളും രോഗപ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണങ്ങളാണെന്ന് പഠനത്തില്‍ പറയുന്നു. അനാവശ്യമായി ദേഷ്യവരുന്നതും സങ്കടപ്പെടുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനും പ്രമേഹം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. ജേണല്‍ ബ്രെയിന്‍ എന്ന മാഗസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാരില്‍ മാത്രമാണ് പഠനം നടത്തിയത്.
Post Your Comments