NattuvarthaLatest News

കണ്ടല്‍ പാര്‍ക്ക് തുറക്കാന്‍ വിണ്ടും ശ്രമങ്ങളുമായി സിപിഎം

കണ്ണൂര്‍ : പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്
ഏറെ വിവാദമായി മുടങ്ങി പോയ പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്ക് വിഷയം വീണ്ടും പൊടിതട്ടിയെടുക്കാന്‍ സിപിഎം ശ്രമം.

ഇക്കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്കില്‍ സ്ഥാപിച്ച പുതിയ റൈഡിന്റെ ഉദ്ഘാടന വേദിയില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇതും സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കണ്ടല്‍പാര്‍ക്ക് നടത്തുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 2010 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്ത പാര്‍ക്ക് പാരിസ്ഥിതികാഘാതം കണക്കിലെടുത്താണ് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ കീഴിലാണ് വളപട്ടണം പുഴയോരത്തെ എട്ടേക്കറോളം വരുന്ന കണ്ടല്‍ മേഖലയില്‍ പാര്‍ക്ക് സ്ഥാപിച്ചത്. ഈക്കോ ടൂറിസം സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ് ഇ.പി ജയരാജന്‍
====

shortlink

Related Articles

Post Your Comments

Related Articles


Back to top button