KeralaLatest NewsIndia

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം: കർമ്മ സമിതി പ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ്‌ :നെയ്യാറ്റിൻകരയിൽ സംഘർഷം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിത്ത് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതെ സമയം കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികളെ കയറ്റി ശബരിമലയിൽ ആചാര ലംഘനത്തിന് കൂട്ടുനിന്ന സർക്കാർ നടപടിയ്ക്കെതിരെ സംസ്ഥാനത്തുട നീളം ഭക്തരുടെ ശക്തമായ പ്രതിഷേധം. കൊട്ടാരക്കരയിൽ കടകൾ ഉടനീളം ഭക്തർ അടപ്പിച്ചു. സ്ഥലത്ത് ഹർത്താൽ നടത്തുകയാണ്. ഗുരുവായൂരിലും നാമജപ പ്രതിഷേധം നടക്കുകയാണ്.

മന്ത്രി കടകംപള്ളിയ്ക്കെതിരെ ഭക്തർ കരിങ്കൊടി കാട്ടിയും പ്രതിഷേധിച്ചു. അതേ സമയം അതീവ ജാഗ്രതാ നിർദേശമാണ് ഇന്റലിജൻസ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തുട നീളമുള്ള പൊലീസ് സ്റ്റേഷനുകൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനിടെ നേരത്തെ അറസ്റ്റിലായ ഭക്തരുടെയും കർമ്മ സമിതി പ്രവർത്തകരുടെയും വീടുകളിൽ പോലീസ് റെയ്‌ഡ്‌ നടക്കുകയാണ്. പലരെയും കരുതൽ തടങ്കലിൽ വെക്കുമെന്നാണ് സൂചന. നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിൽ സംഘടിപ്പിക്കുകയും, അതിന്റെ മറവിൽ യുവതികളെ ആചാര ലംഘനം നടത്താൻ ശബരിമലയിൽ എത്തിക്കുകയും ചെയ്ത പ്രവർത്തി ഭക്തരോടുള്ള വഞ്ചന തന്നെയാണെന്നാണ് ഭക്തരുടെ പ്രതികരണം.

കൊച്ചിയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. പത്തനാപുരത്ത് ഭക്തർ കടകളടച്ച് ഹർത്താൽ ആചരിക്കുകയാണ്. റാന്നിയിൽ ഭക്തർ റോഡ് ഉപരോധിക്കുന്നു.കൊല്ലം പരവൂരിൽ ഭക്തർ ഹർത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധ പരിപാടികളും ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചുമാണ് പ്രതിഷേധം നടത്തുന്നത്.

പലയിടത്തും അക്രമമാണ് നടക്കുന്നത്.കൊട്ടാരക്കര ഗണിപതി ക്ഷേത്രത്തിന്റെ വഴിപാട് കൌണ്ടര്‍ അടപ്പിച്ചു. നെയ്യാറ്റിന്‍കരയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. റാന്നി – മൂവാറ്റുപുഴ റോഡ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. തൃശൂര്‍ വടക്കാഞ്ചേരിയിലും കൊടുങ്ങല്ലൂരിലും ആര്‍.എസ്.എസ് – ബി.ജെ.പി പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button