തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്ന് മന്ത്രി എ കെ ബാലന്. യുവതികള്‍ ശബരിമലയിലേക്ക് എത്തണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ അതിനെ എതിര്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും എ കെ ബാലന് വ്യക്തമാക്കി.
ഇന്ന് രാവിലെ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിനെപ്പറ്റിയായിരുന്നു ബാലന്റെ പ്രതികരണം. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.
Post Your Comments