സിയോള്‍ : പുതുവര്‍ഷ പ്രസംഗത്തില്‍ കടുത്ത മുന്നറിയിപ്പുമായി ഉത്തരകൊറിയ. തങ്ങള്‍ക്ക് അമേരിക്ക നല്‍കിയ വാഗ്ദാനം നിറവേറ്റിയില്ലെങ്കില്‍ രാജ്യത്തിന്റെ പരമാധികാരവും താത്പര്യങ്ങളും സംരക്ഷിക്കാന്‍ സ്വന്തം വഴിക്കു നീങ്ങുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്ന് യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കി.
തങ്ങളുടെ റിപ്പബ്ലിക്കിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണെങ്കില്‍ ഞങ്ങളുടെ പരമാധികാരവും താല്‍പര്യവും സംരക്ഷിക്കാന്‍ പുതിയ വഴി തേടുകയല്ലാതെ മറ്റുവഴിയൊന്നും ഞങ്ങള്‍ക്കില്ല’ എന്നായിരുന്നു കിം ജോങ് ഉന്നിന്റെ വാക്കുകള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ട്രംപും കിം ജോങ് ഉന്നുമായി സിങ്കപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡണ്ട് വാക്കു നല്‍കിയത്.
ഇതു സൂചിപ്പിച്ചായിരുന്നു കിം ജോങ് ഉന്നിന്റെ പ്രസംഗം. യു.എസ് പ്രസിഡന്റുമായി ഏതു സമയത്തും ചര്‍ച്ചയ്ക്കു തയ്യാറാണെന്നും കിം ജോങ് ഉന്‍ അറിയിച്ചു
Post Your Comments