Latest NewsHealth & Fitness

വൃക്കയെ സംരക്ഷിക്കാൻ ഈ പാനീയങ്ങൾ ഒഴിവാക്കിയാൽ മതി

മധുരമുള്ള പാനീയങ്ങൾ വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പഠന റിപ്പോർട്ട്. ഇതിനായി ആഫ്രിക്കന്‍-അമേരിക്കന്‍ ഗോത്രത്തില്‍പ്പെട്ട 3003 പേരെയാണ് നിരീക്ഷിച്ചത്. വെള്ളത്തിന് പകരം മധുര പാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ രോഗം പിടിപെടുന്നതായി കണ്ടെത്തി.

പഞ്ചസാരയിട്ട പാനീയങ്ങൾ,സോഡ, കൃത്രിമ പഴച്ചാറുകൾ എന്നിവ ധാരാളമായി ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 61 ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. ഷെഫായ ഡ്യൂവേന്‍ സണ്‍വേള്‍ഡാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ ജേണല്‍ ഓഫ് ദി അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയിലാണ് ഇതു സംബന്ധിച്ച് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2004-2006 കാലയളവിൽ നിരീക്ഷിച്ച ആളുകളെ 2009-2013 കാലയളവിൽ വീണ്ടും നിരീക്ഷിച്ചതിൽ നിന്നാണ് സംഘം ഈ നിഗമനത്തിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button