
ന്യൂഡല്‍ഹി : സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. ധീരനായ സഖാവിനെയാണ് നഷ്ടമായതെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാന നാളുകള്‍ മുതല്‍ അടുപ്പമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും യെച്ചൂരി പറഞ്ഞു . ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ.
ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിയിലാണു പൊതുപ്രവര്‍ത്തനം. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ ആക്രമണത്തിന് ഇരയായി. ആക്രമണത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ ബ്രിട്ടോ രാഷ്ട്രീയ പ്രവര്‍ത്തത്തില്‍ സജീവമായിരുന്നു.
Post Your Comments