തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിക്ക് ആശ്വസിക്കാം. പദ്ധതിയിൽ ആരും അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മീഷന്റെ കണ്ടെത്തൽ. രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ല. പദ്ധതിയുടെ ലാഭ നഷ്ടങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെനും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു കൂടാതെ പദ്ധതിയുമായി സര്‍ക്കാരിനും കമ്ബനിക്കും മുന്നോട്ട് പോകാമെന്നും നിർദേശിച്ചു. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
സര്‍ക്കാരിന്‍റെ താല്‍പര്യങ്ങള്‍ ബലികഴിക്കപ്പെട്ടു, വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങൾ അടങ്ങുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചത്. ശേഷം ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലൊടുവില്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
സിഎജി റിപ്പോര്‍ട്ടിലെ അദാനിയെ മാത്രം പങ്കാളിയായി നിശ്ചയിച്ചതിനെതിരായ ആരോപണത്തിനെതിരെയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയിലാണ് അദാനിയെ മാത്രം പങ്കാളിയാക്കിയതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
Post Your Comments