തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസക്കാലത്തോളമായി ഭരണത്തില്‍ ശ്രദ്ധ പുലര്‍ത്താതെ വനിതാ മതിലിന് പിന്നാലെയെന്നും ആയതിനാല്‍ കഴിഞ്ഞ ഒരു മാസ കാലയളവില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതില് വര്‍ഗീയ മതിലാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹത്തെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം തുടങ്ങിയ തട്ടുകളിലാക്കുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തിന്‍റെ മേധാവിക്കു ചേര്‍ന്നതാണോയെന്നും ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇത് യോജിക്കുന്നതാണോ എന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം മതിലിനായി ഉപയോഗിക്കുന്നു . പരമാവധി ആളുകളെ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ട് ടെക്നോപാര്‍ക്ക് സിഇഒയ്ക്കു വരെ കത്തു നല്‍കിയിട്ടുണ്ട്. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, ആശാവര്‍ക്കേഴ്സ്, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവരെ ഗണ്‍പോയിന്‍റില്‍ നിര്‍ത്തി മതിലില്‍ പങ്കെടുപ്പിക്കാനാണു സര്‍ക്കാരിന്‍റെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
ആരെങ്കിലും മതിലില്‍ പങ്ക് ചേരാതിരുന്നതുകൊണ്ട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments