Latest NewsNews

ഉപാധികളോടെ പാൽ ഇറക്കുമതിക്ക് അമേരിക്കയ്ക്ക് അനുമതി

ന്യൂഡൽഹി: രാജ്യത്തേക്ക് പാൽ ഇറക്കുമതി ചെയ്യാൻ അമേരിക്കയ്ക്ക് അനുമതിനൽകി ഇന്ത്യ. എന്നാൽ ആന്തരിക അവയവങ്ങള്‍, മറ്റ് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ തുടങ്ങിയവ അടങ്ങിയ കാലിത്തീറ്റ എന്നിവ ഭക്ഷിക്കുന്ന പശുക്കളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന പാല്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ അറിയിച്ചു. സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ ഹൈന്ദവ ആരാധന ക്രമത്തില്‍ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വലിയ പ്രാധാന്യമുളളതിനാലാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പാലുല്പന്ന മേഖലകളിലെ സാധ്യത മനസിലാക്കിയാണ് ഉഭയകക്ഷി ചർച്ചകളിൽ പാൽ കയറ്റുമതിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്.

അമേരിക്കയ്ക്ക് ഏകദേശം 700 കോടി രൂപയുടെ പാലുൽപ്പന്നങ്ങളും കയറ്റിയയ്‌ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റിയയക്കുന്ന പാലുല്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യവും അമേരിക്കയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button