റിയാദ് : സൗദിയില്‍ നിന്ന് ഒരു ലക്ഷത്തിന് മുകളില്‍ മലയാളികള്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഗ്രോസറികളില്‍ (ബഖാല) ഘട്ടം ഘട്ടമായി പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു ജോലി നഷ്ടപ്പെടും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വര്‍ഷം 600 കോടി റിയാല്‍ (ഏകദേശം 11,400 കോടി രൂപ) ആണ് അതതു നാടുകളിലേക്ക് അയയ്ക്കുന്നത്. ഈ പണം സൗദിയില്‍ നിന്നു പുറത്തുപോകാതെ തടയാമെന്നും മേഖലയില്‍ 35,000 സൗദി സ്വദേശികള്‍ക്കെങ്കിലും ഉടന്‍ ജോലി നല്‍കാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിനു മുന്നോടിയായി ഗ്രോസറി ജോലികളില്‍ സൗദിക്കാര്‍ക്കു പരിശീലനവും ആരംഭിച്ചു.
നേരത്തെ, സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത് കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാന്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫിനാന്‍സ്, അക്കൗണ്ടിങ്, ഐടി, നിയമം എന്നീ മേഖലകളാണിതെന്നും തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ വനിതാവല്‍ക്കരണ പ്രോഗ്രാം ഡയറക്ടര്‍ നൂറ അബ്ദുല്ല അല്‍ റുദൈനി വ്യക്തമാക്കിയിരുന്നു. മാനവശേഷി വികസന നിധി സംഘടിപ്പിച്ച വനിതാവല്‍ക്കരണ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് നൂറി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടെയാണ് ഗ്രോസറികളിലെ സൗദിവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ ഒട്ടേറെപ്പേര്‍ക്കു തൊഴില്‍ നഷ്ടമാകുമെന്ന ഭീഷണി. സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ച് വിദേശികളെ ജോലിക്കുവയ്ക്കുന്ന തൊഴിലുടമകള്‍ക്ക് ആളൊന്നിന് 20,000 റിയാലാണ് പിഴ
Post Your Comments