ന്യൂഡല്‍ഹി : മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ എന്തു വില കൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ലോക്സഭയില്‍ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി നേതൃത്വം കുഞ്ഞാലിക്കുട്ടിയോട് വിശദീകരണവും ചോദിച്ചിരുന്നു.
Post Your Comments