ദുബായ്: ഇന്ത്യൻ രൂപയുടെ തകർച്ചയെല്ലാം പഴങ്കഥയെന്നും 2019 ഇന്ത്യൻ രൂപക്ക് കരുത്തിന്റെ സമയമെന്നും വിദേശ മാധ്യമങ്ങൾ. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ മാറ്റവും അമേരിക്കന്‍ സാമ്ബതത്തിക നയങ്ങളും വ്യാപാര തര്‍ക്കങ്ങളും മൂലം തകര്‍ച്ചയിലേക്ക് വീണ ഇന്ത്യന്‍ രൂപയ്‌ക്ക് ആശ്വസിക്കാനുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ശക്തിയാര്‍ജിക്കുമെന്ന് ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 18.50 വരെയെങ്കിലും മെച്ചപ്പെടും.
അതെ സമയം മറ്റൊരു ആശങ്ക കൂടി ഇവർ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യത്തില്‍ കാര്യമായ മാറ്റം സംഭവിക്കുകയോ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുകയോ ചെയ്‌താല്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 20.50ലേക്ക് കൂപ്പുകുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം വിദേശ ഇന്ത്യാക്കാര്‍ക്ക് ഗുണകരമാകുന്ന വര്‍ഷമാകുമെന്നാണ് യു.എ.ഇ എക്‌സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്കാത്തിന്റെ പ്രവചനം. 2019ല്‍ യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 18.50നും 20.50നും ഇടയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം,അടുത്ത മാസങ്ങളില്‍ ഇന്ത്യന്‍ രൂപയ്‌ക്ക് കാര്യമായ ഉയര്‍ച്ചയോ താഴ്‌ച്ചയോ ഉണ്ടാകില്ലെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടര്‍ അദീബ് അഹമ്മദ് വ്യക്തമാക്കി. ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments