Latest NewsInternational

പ്രണയത്തിന് അതിരുകളില്ല; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി വിദേശവനിത ഇന്ത്യയിലേക്ക്

ഫേസ്ബുക്ക് പ്രണയങ്ങളിലെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുമ്പോഴും,ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ കാണാനും രക്ഷിക്കാനുമായി പാകിസ്താനിലെത്തി ആറ് വര്‍ഷം ജയിലില്‍ കിടന്ന മുംബൈ സ്വദേശി ഹമീദി നിഹാല്‍ അന്‍സാരിയുടെ ജീവിത കഥ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒഡിഷക്കാരൻ യുവാവിനെ തേടി പോളിഷ് യുവതി കാത്തി ഇന്ത്യയിലേക്ക് വരുന്നു എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്.

കാത്തി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരുമാസം നീണ്ട പരിചയത്തിന് ശേഷം യുവാവ് പ്രണയം പറയുകയായിരുന്നു. എന്നാൽ അപ്പോൾ കാത്തി പ്രതികരിച്ചില്ല. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നോക്കിയപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ടും വാട്‌സ്ആപ്പ് അക്കൗണ്ടും നിലവിലില്ലെന്ന വിവരമാണ് അറിഞ്ഞത്. ഇതിനെത്തുടർന്നാണ് താൻ ഭുവനേശ്വറിലേക്ക് വരുന്നു എന്ന പറഞ്ഞ് വീഡിയോ തയ്യാറാക്കി ഫേസ്ബുക്കിൽ തന്നെ ഇട്ടത്.

കാത്തി വീഡിയോ ഇട്ടതിനു പിന്നാലെ ഫേസ്ബുക്ക് പ്രണയങ്ങളിലെ ചതിക്കുഴികളെ പറ്റി ഓർമിപ്പിച്ചുകൊണ്ട് പലരും എത്തി. ഫേസ്ബുക്ക് പ്രണയങ്ങളെ കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് മുന്നറിയിപ്പുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button