തിരുവനന്തപുരം: ചെറുപ്പക്കാർക്കിടയിലും കുട്ടികൾക്കിടയിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകമാണെന്ന് റിപ്പോർട്ട്. മൊബൈൽ പോലെ തന്നെയാണ് ടാബ്ലെറ്റ്, ഗെയിം കണ്‍സോള്‍, ലാപ്ടോപ്, ടിവി എന്നിവയുടെ ഉപയോഗവും.
മയക്കുമരുന്നിന് അടിമകളായ കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇന്നു സ്ക്രീന്‍ അഡിക്ഷനു ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് സൈക്യാട്രി വിഭാഗത്തില്‍ മൊബൈല്‍ ഫോണ്‍-ഡിജിറ്റല്‍ സ്ക്രീന്‍ അഡിക്ഷനുള്ള കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചെന്നു കണക്കുകള്‍ പറയുന്നു.
കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ജോലിത്തിരക്കുള്ള മാതാപിതാക്കള്‍ കണ്ടെത്തിയ വിദ്യയാണ് കൈയില്‍ ഒരു സ്മാര്‍ട് ഫോണോ ടാബോ നല്‍കുകയെന്നത്. ഇവയുടെ ഉപയോഗം കാഴ്ചയുടെ വിശാലത നഷ്ടമാകുന്നതോടെ കുട്ടികള്‍ക്കു നേത്രരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. അമിതമായ സ്ക്രീന്‍ ഉപയോഗം കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കേള്‍ക്കുന്ന കാര്യങ്ങളില്‍ നിന്നും വായിക്കുന്നവയില്‍ നിന്നും ഭാവനയില്‍ ദൃശ്യങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് സ്ക്രീന്‍ കണ്ടു വളരുന്ന കുട്ടികള്‍ക്ക് നഷ്ടമാകുന്നുവെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments