Latest NewsIndia

മോദി ഒരു ബ്ലാക്ക് മെയിലറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

അമരാവതി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. ആളുകളെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കുന്ന ബ്ലാക്ക്‌മെയ്‌ലറാണ് നരേന്ദ്രമോദിയെന്ന് അദ്ദേഹം ആരോപിച്ചു.

‘മോദി ഒരു ബ്ലാക്ക്‌മെയ്‌ലറാണ്. അദ്ദേഹം ഒരാളെ കേസില്‍ കുടുക്കുകയും അതില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയും ചെയ്യും. പിന്നീട് ആ കേസിന്റെ പേരു പറഞ്ഞ് ആ വ്യക്തിയെ ബ്ലാക്ക്‌മെയില്‍ ചെയ്യും. അതാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.’ ചന്ദ്രബാബു നായിഡു ആരോപിച്ചു.

ആന്ധ്ര പ്രദേശിന്റെ വളര്‍ച്ച തടയുവാന്‍ മോദി ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്.ഐ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ തെലങ്കാന മുഖ്യമന്ത്രിയെ മോദി സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.അമരാവതിയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് നായിഡു ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button