കോഴിക്കോട്: വനിത മതില് നാളെ നടക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. നാളെ പൂര്‍ണ്ണ അവധി അറിയിപ്പ് വന്നിരുന്നെങ്കിലും വിദ്യാഭ്യാസ ഡെപ്യൂ ട്ടി ഡയറക്ടര്‍ നിര്‍ദേശം തിരുത്തി.
കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.
മതിലിനായി പരീക്ഷ മാറ്റിയത് ദൗര്‍ഭാഗ്യകരവും തെറ്റുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു . മതില് പൊളിയുമെന്ന് കണ്ടപ്പോഴാണ് അവധി നല്‍കിയത്. മതിലിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നു. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റെന്നും ചെന്നിത്തല ആരോപിക്കുകയും ചെയ്തിരുന്നു.
Post Your Comments