കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിക്കുന്നവര്‍ തലയ്ക്ക് സുഖമില്ലാത്തവരാണെന്ന് മന്ത്രി എംഎം മണി. വനിതാ മതിലിനിടെ മൂന്ന് ജില്ലകളില്‍ ആക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു.
മതില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും വനിതാ മതിലിനു തങ്ങളേക്കാള്‍ പ്രചാരണം കൊടുത്ത പ്രതിപക്ഷത്തിനും ബിജെപിക്കും നന്ദിയുണ്ടെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് എന്നും ഒരേ നിലപാടാണെന്നും മന്ത്രി പറഞ്ഞു. അക്രമണങ്ങള്‍ ഉണ്ടായാല്‍ തന്നെ പ്രതിരോധിക്കാന്‍ പൊലീസുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments