കാതടപ്പിക്കുന്ന ശബ്ദത്തോടെ ശബ്ദമലിനീകരണം നടത്തി ചീറിപ്പാഞ്ഞു പോകുന്ന ബൈക്ക് യാത്രികരെ കുടുക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. അതിവേഗതയില്‍ പോയാല്‍ മാത്രമല്ല പോകുന്ന വഴി മുഴുവന്‍ ഘോരശബ്ദവും മുഴക്കണമെന്ന ഇത്തരക്കാരുടെ ആഗ്രഹത്തിന് അധികം താമസിയാതെ കൂച്ചുവിലങ്ങ് വീഴും.
ചെവി തുളയ്ക്കുന്ന ശബ്ദവുമായി പാഞ്ഞുപോകുന്ന ബൈക്ക് യാത്രികരെക്കുറിച്ച് നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് പൂട്ടിടാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അനധികൃത സൈലന്‍സറുകള്‍ പിടിച്ചെടുത്തു. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ നിന്നാണഅ ഇത്തരത്തിലുള്ള സൈലന്‍സറുകള്‍ കണ്ടെടുത്തത് .
ബൈക്ക് വാങ്ങുമ്പോഴുള്ള സൈലന്‍സര്‍ മാറ്റി അധിക ശബ്ദത്തിനായി അനധികൃതമായി നിര്‍മ്മിച്ച സൈലന്‍സറുകള്‍ ഘടിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. വലിയതോതിലുള്ള ശബ്ദമലിനീകരണമാണ് ഇത്തരത്തില്‍ അനധികൃത സൈലന്‍സര്‍ ഘടിപ്പിച്ച ബൈക്കുകള്‍ ഉണ്ടാക്കുന്നത് ശബ്ദമലിനീകരണം ഉണ്ടാക്കി പാഞ്ഞുപോകുന്ന യാത്രികരെ പിടികൂടി സൈലന്‍സര്‍ അഴിച്ചെടുക്കുക മാത്രമല്ല 1000 രൂപ പിഴയീടാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ടൂ വീലര്‍ ഓടിക്കുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇത്തരത്തിലുള്ള ബൈക്ക് യാത്രക്കാര്‍ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇവരുടെ വാഹനത്തിന് സമീപമെത്തുമ്പോള്‍ ശബ്ദം കൂട്ടി പേടിപ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ പെട്ടെന്നുണ്ടാകുന്ന ഒച്ച സ്ത്രീയാത്രക്കാരുടെ ശ്രദ്ധ തിരിക്കുകയും വാഹനം നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
ബൈക്കില്‍ അനധികൃത സൈലന്‍സറുകള്‍ ഘടിപ്പിക്കുക മാത്രമല്ല ഹെഡ്‌ലൈറ്റ് മാറ്റി കണ്ണ് കുത്തുന്ന പ്രകാശമുള്ള പുതിയത് വെയ്ക്കുകയും ന്യൂ ജന്‍ ബൈക്ക് യാത്രികരുടെ രീതിയാണ്. എന്തായാലും ഇത്തരക്കാര്‍ ശബ്ദമലിനീകരണം ഉണ്ടാക്കി റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നത് ഇനി അധികനാള്‍ നീളില്ലെന്ന് കരുതാം.
Post Your Comments