കൊച്ചി : നിരാശയിലാണ്ടു പോയ യുവാവിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ കഥ പറയുന്ന ‘ലൂസര്‍’ എന്ന ഹ്രസ്വ ചിത്രം ആഖ്യാന ശൈലി കൊണ്ടും ദൃശ്യമികവ് കൊണ്ടും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. നേരിടേണ്ടി വരുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന യുവാവിന്റെ കഥയാണ് ‘ലൂസര്‍’.
20 മിനിട്ടാണ് ഹ്രസ്വ ചിത്രത്തിന്റെ ദൈര്‍ഘ്യം. പതിവ് മലയാളം ഷോര്‍ട്ട് ഫിലുമുകളില്‍ നിന്നും വ്യത്യസ്ഥമായി വേറിട്ടൊരു ദൃശ്യാനുഭവം ‘ലൂസര്‍’ പ്രദാനം ചെയ്യുന്നു. 43 ദിവസമെടുത്തായിരുന്നു ചിത്രീകരണം. സാലിഹ് മരക്കാര്‍ ആണ് ഇതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.അണിയറക്കാര്‍ 12,000 കിലോമീറ്റര്‍ താണ്ടിയാണ് ‘ലൂസറിന്റെ’ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബാംഗ്ലൂരില്‍ നിന്ന് തുടങ്ങിയ യാത്ര ഗുജറാത്ത്, പൂനെ, ബോംബെ, രാജസ്ഥാന്‍, വഴി ഹിമാലയത്തിലാണ് അവസാനിച്ചത്. ഹിമാലയത്തിലെ കാസ, സ്പിറ്റി വാലി, റോഹ്തങ്ക് പാസ് എന്നിവിടങ്ങളിലായിരുന്നു ക്ലൈമാക്‌സ് ചിത്രീകരണം. ഒന്നരവര്‍ഷമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.
ലോക്കല്‍ വോയ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിച്ച ഈ ഷോര്‍ട്ഫിലിമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനുജയ് രാമന്‍ ആണ്. അനൂപ് രാമന്‍, അജയ് രാമന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന ജോഡി ആണ് അനുജയ് രാമന്‍ എന്ന സംവിധായക ദ്വയം.
ശ്രീജിത്ത് തടത്തില്‍, നീധീഷ് പാലംതലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Post Your Comments