Latest NewsCareerEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ആര്‍.ആര്‍.ബി

റെയിൽവെയിൽ തൊഴിലവസരം. ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി). 2015ന് ശേഷം ആദ്യമായാണ് ആര്‍.ആര്‍.ബി ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. 14,033 ഒഴിവുകളാണ്  റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതാത് ആര്‍.ആര്‍.ബി വെബ്സൈറ്റുകള്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി രണ്ട് മുതല്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി അഞ്ച് വരെ ഫീസ് അടയ്ക്കാവുന്നതാണ്. രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷ,സര്‍ട്ടിഫിക്കറ്റ് പരിശോധന, വൈദ്യ പരിശോധന എന്നിവയിലൂടെയാണ തിരഞ്ഞെടുപ്പ്.

തസ്തികകളും ഒഴിവുകളും ചുവടെ ചേർക്കുന്നു

ജൂനിയര്‍ എഞ്ചിനീയര്‍ – 13,304
ജൂനിയര്‍ എഞ്ചിനീയര്‍ (ഐ.ടി) – 49
ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് – 456
കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് – 494

കൂടുതൽ വിവരങ്ങൾക്ക് സന്ദര്ശിക്കുക : ആര്‍ആര്‍ബി
നോട്ടിഫിക്കേഷന്‍ നമ്പര്‍: 03/2018.

shortlink

Related Articles

Post Your Comments

Related Articles


Back to top button