മഞ്ചേരി: അള്‍ട്രാസൗണ്ട് മെഷീന്‍ ഉപയോഗിച്ച് ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ ഫീറ്റില്‍ റേഡിയോളജി യൂണിറ്റ് ആരംഭിച്ചു. മൂന്ന് അല്ലെങ്കില്‍ നാല് ഘട്ടങ്ങളിലായി ആണ് കൃത്യമായി ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ നിര്‍ണയിക്കുന്നതിനായിക്കാന്‍ സാധിക്കുന്നത്. അന്‍പതുലക്ഷം രൂപ ചെലവഴിച്ചാണ് ഫീറ്റില്‍ റേഡിയോളജി യൂണിറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ആദ്യത്തെ മൂന്നുമാസത്തില്‍ ഗര്‍ഭ കാലയളവും സ്ഥാനവും, എൻ.ടി സ്‌കാനും, രണ്ടാമത്തെ ഘട്ടം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും പ്ലാസന്റയുടെ സ്ഥാനവും അംഗവൈകല്യങ്ങളും മൂന്നാമത്തെ ഘട്ടത്തില്‍ ആംനിയോട്ടിക് ഫ്‌ലൂയിഡിന്റെ അളവും ഗര്‍ഭസ്ഥശിശുവിന്റെ തൂക്കവും നിര്‍ണയിക്കുന്നു. കളര്‍ ഡോപ്ലര്‍ ഉപയോഗിച്ചുകൊണ്ട് ശിശുവിന്റെ വളര്‍ച്ച കുറവിന്റെ തോതും തുടര്‍ചികിത്സയും കൃത്യമായി കണ്ടെത്താന്‍ ഇത് സഹായകരമാണ്.
ഇത് കൂടാതെ സ്തനാർബുദം വളരെ നേരത്തെ കണ്ടുപിടിക്കാനും ആവശ്യമായ ഘട്ടങ്ങളിൽ കൂടുതൽ പരിശോധനകൾ നിർദേശിക്കാനും ബയോസ്പി മുതലായ പരിശോധനകൾ നടത്തുന്നതിനും വളരെയധികം സഹായകരമാവുന്ന മാമോഗ്രാഫി മെഷീനും അനുബന്ധ ഉപകരണങ്ങളും ഒരു കോടി രൂപ ചിലവഴിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. മലപ്പുറം ജില്ലയിൽ സർക്കാർ തലത്തിലുള്ള ആദ്യ യൂണിറ്റാണ് ഇത്.
മാത്രമല്ല എക്സ്-റേ ഉപയോഗിച്ച് ശരീരത്തിലേക്ക് ക്രോസ് സെക്ഷൻ ചിത്രങ്ങളെടുത്ത്, മനുഷ്യശരീരത്തിലെ ആന്തരാവയവങ്ങളുടെ വിശദമായ പരിശോധന ചെയ്യാൻ സാധിക്കുന്ന 16 സ്ലൈസ് സി.ടി സ്കാൻ മെഷീൻ 1 കോടി 60 ലക്ഷം രൂപ ചിലവഴിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. മസ്തിഷ്കത്തെയും മറ്റ് ആന്തരാവയവങ്ങളുടെ രക്തക്കുഴലുകളുടെ പഠനത്തിന് ഇത് വളരെയധികം സഹായകരമാണ്.
https://www.facebook.com/kkshailaja/photos/a.1158510137570299/2050600355027935/?type=3&__xts__%5B0%5D=68.ARAgDoXXjclyt6XEvJOAun1AVU-thJsdQlVU1o1OgQrfwRUaNC0WjPlspBtmuKyeLeTbvODOmV_L3r09EzpSTg0-_ClZabn8jk0KDtkzxhkYH0SWDEw9-vY6-7wAG27ciI_ky6fwKlQQ1x5qlP2ddi-8132tL4lEfY4DM2jhUNh0q3HE0LqAnBmnjMAO6iqDdtTkSXm5YPX4HCFPc2QwnSKYjgSdJ0cspmUJilKrIm3NmqBOwPhxVocgM1XR8zIjpFaPmSd-THkB3lwygneC_UV4Dg0sOLt0Qt5gzbq73GNClF4Wy8ViZgZ13eVuftk6A7K4C6V46tCD9uLHc3eGt17tCw&__tn__=-R
Post Your Comments