കണ്ണൂര്‍ : അമ്പായത്തോടില്‍ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റുകലെ പിടികൂടുന്നതിനായി പൊലീസ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇതിനായി മൂന്ന് ജില്ലാ പോലീസ് മേധാവികളെ നിയോഗിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹറ, വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് കണ്ണൂര്‍ അമ്പായത്തോടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വനിതാ മതിലിനെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം.
Post Your Comments