ഗാസിപൂര്‍: കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് വാഗ്ദാനം നടത്തിയ കോണ്‍ഗ്രസ് യാഥാര്‍ത്ഥത്തില്‍ അവര്‍ക്ക് നല്‍കിയത് കോലു മിഠായിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്‌സ് പറ്റിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഗാസിയാപൂരിലെ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ പ്രഴ്യാപനം. എന്നാല്‍ 60 കോടിക്ക് പകരം 80 പേരുടെ കടങ്ങള്‍ മാത്രമാണ് എഴുതി തള്ളിയത്. ഇതിലൂടെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ സഹായം ലഭിച്ചുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഒരു കോലു മിഠായി ഫാക്ടറിയാണ്. അവരെ വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും ഭരണം പിടിച്ചു. അവിടങ്ങളിലെ കര്‍ഷകര്‍ ഇപ്പോള്‍ തന്നെ യൂറിയയ്ക്ക് വേണ്ടി വരി നിന്ന് കഷ്ടപ്പെടുകയാണ്. ഇവിടെ കര്‍ണ്ണാടകയിലും കോണ്‍ഗ്രസ് പിന്നിലൂടെ കടന്ന് വന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. അവര്‍ ജനങ്ങള്‍ക്ക് ലോലിപോപ്പുകളാണ് നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
800 പേരുടെ കാര്‍ഷിക കടങ്ങള്‍ മാത്രമാണ് അവര്‍ എഴുതി തള്ളിയതെന്നും ഇത്തരം കോലുമിഠായി കമ്പനികളെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മോദി ചോദിച്ചു. അതേസമയം മോദിയുടെ ആരോപണങ്ങള്‍
എന്നാല്‍, നിയസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു ശേഷമാണ് പ്രധാനമന്ത്രിക്ക് കര്‍ഷകരെക്കുറിച്ച് ചിന്ത വന്നതെന്നാണ് മോദിയുടെ ആരോപണങ്ങളെ കോണ്‍ഗ്രസ് പരിഹസിച്ചത്.
Post Your Comments