![](/wp-content/uploads/2018/12/doller-20180806100342.jpg)
ഗുഡ്ഗാവ് : 20 വര്‍ഷത്തിനിടെ ആദ്യമായി ചൈനയേക്കാള്‍ കൂടുതല്‍ വിദേശ നിക്ഷേപം നേടി ഇന്ത്യ. ആഗോള എഫ്എംസിജി ഭീമന്മാരായ യൂണിലിവറിന്റെയം വാള്‍മാര്‍ട്ടിന്റെയും ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നുവരവാണ് ഈ നേട്ടം കരസ്ഥമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
2018 ല്‍ ഇന്ത്യയില്‍ 3,776 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയപ്പോള്‍ ചൈനയില്‍ 3,200 കോടി ഡോളര്‍ മാത്രമാണ് വിദേശ നിക്ഷേപമായി എത്തിയത്. കമ്പനികളുടെ മുതല്‍മുടക്കിന് പുറമെ ലയനങ്ങളും ഏറ്റെടുക്കലുകളും വന്‍തോതില്‍ നടന്നതും ഇന്ത്യക്ക് നേട്ടമായി.
235 ഇടപാടുകളാണ് ഇത്തരത്തില്‍ നടന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയുമായി നടക്കുന്ന വ്യാപാര തര്‍ക്കം ചൈനയ്ക്ക് തിരിച്ചടിയായി.
Post Your Comments