കണ്ണൂര്‍ : പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ എട്ട് കിലോ തൂക്കമുള്ള ഹിമാലയന്‍ കഴുകനെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം കണ്ണവം ആലപറമ്പിലാണ് കഴുകനെ കണ്ടെത്തിയത്.
പറക്കാന്‍ കഴിയാതെ അവശനിലയിലായ കഴുകനെ അലപറമ്പിലെ ഒ.സനൂപ്, പി.അജേഷ്, സി.മഹേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി വനം വകുപ്പധികൃതര്‍ക്ക് കൈമാറി. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറും പി വിനു, ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.വി ആനന്ദ് എന്നിവര്‍ ചേര്‍ന്ന് കഴുകനെ കോളയാട് മൃഗാശൂപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
പിന്നീട് ഡിഎഫ്ഓയുടെ നിര്‍ദ്ദേശ പ്രകാരം കഴുകനെ ബത്തേരിയിലെ ഫോറസ്റ്റ് വെറ്റിനറി ലാബില്‍ എത്തിച്ചു. ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാലാണ് കഴുകന് ക്ഷീണിച്ചതെന്ന് ഡോക്ടര്‍ അറിയിച്ചു.
Post Your Comments