ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് സമന്‍സ്. കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മിഷന്‍ ലണ്ടനിലെ ഡോ. റിച്ചാര്‍ഡ് ബെയിലിന് സമന്‍സ് അയച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ആരോഗ്യമന്ത്രി സി. ഭാസ്കര്‍, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്ബിദുരൈ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.
ഒ. പനീര്‍ശെല്‍വത്തിന് ഡിസംബര്‍ 20-ന് കമ്മിഷന് മുന്പാകെ ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചത്.മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ഒ. പനീര്‍ശെല്‍വമായിരുന്നു.
2016 സെപ്റ്റംബറില്‍ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന റിച്ചാര്‍ഡ് ബെയില്‍ ചികിത്സിക്കാനായി പലപ്പോഴുമെത്തിയിരുന്നു. ആരോഗ്യമന്ത്രിയോട് ജനുവരി 7നും ഡോ. റിച്ചാര്‍ഡ് ബെയിലിനോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ജനുവരി 9 നും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments