ധാക്ക: ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. പോലീസ് വെടിവെപ്പിലും വിവിധ ആക്രമങ്ങളിലുമാണ് ഇവര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറെ നാളുകളായി സംഘർഷം നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
300 പാര്‍ലമെന്റ് സീറ്റുകളില്‍ 1848 സ്ഥാനാര്‍ത്ഥികളാണു മത്സരിക്കുന്നത്. 40.183 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉറങ്ങിക്കിടന്ന ഹിന്ദു കുടുംബത്തിന് നേരെ നടന്ന തീവെപ്പ് വലിയ വാർത്തയായിരുന്നു.
Post Your Comments