ലക്നൗ: മനുഷ്യാവകാശങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും തീവ്രവാദികള്‍ക്കു വേണ്ടിയുള്ളതല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘പൊലീസ് വീക്ക്’ പരിപാടിയില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വീക്കിലെ അഞ്ചാമത്തെ ദിവസമായ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മനുഷ്യാവകാശ ലംഘനത്തിന്‍റെ പേരില്‍ തെറ്റായ ആളുകളെ സംരക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നെഗറ്റീവ് ലേഖനങ്ങളും വിമര്‍ശനങ്ങളും വായിച്ചിട്ടുപോലും സംസ്ഥാനത്തെ പൊലീസ് നടപടികളെ ജനങ്ങള്‍ പ്രശംസിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. നിരവധി സംഘടനകളും ആളുകളും മനുഷ്യാവകാശ ലംഘനത്തിന്‍റെ പേരില്‍ സര്‍ക്കാറിനേയും പൊലീസിനേയും വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പൊലീസിന്റെ നടപടികള്‍ പ്രശംസിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നേപ്പാള്‍, മ്യാന്‍മാര്‍, സിംഗപ്പൂര്‍, മൗറീഷ്യസ് എന്നിവിടങ്ങളില്‍. കൊടും ഭീകരർക്കും കുറ്റവാളികൾക്കുമെതിരെ യുപിയിൽ പോലീസ് കർശന നടപടികളാണ് എടുക്കുന്നത്.
Post Your Comments