Latest NewsKerala

ദാഹിച്ചു വലഞ്ഞ് നാട്ടിലെത്തി: കാട്ടാനയുടെ കലിപ്പ് ഇങ്ങനെ

ഇടുക്കി: ദാഹിച്ചുവലഞ്ഞ് നാട്ടിലിറങ്ങിയ കാട്ടാന കാലിയായ വെള്ളം ടാങ്ക് അടിച്ചു തകര്‍ത്തു. മൂന്നാര്‍ കെ ഡി എച്ച് പി സൈലന്റ് വാലി എസ്റ്റേറ്റിലെ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജരുടെ വീട്ടിലെ വെള്ളടാങ്കാണ് ആന തകര്‍ത്തത്. കാലിയായ ടാങ്ക് കണ്ട ആന അത് നിലത്തിട്ട് ചവിട്ടിത്തകര്‍ത്തും കൊമ്പുകൊണ്ട് കുത്തിക്കീറുകയും ചെയ്തു. കൂടാതെ അടുക്കള ഭാഗത്തെ പൈപ്പും അടിച്ചു തകര്‍ത്തു.

അതേസമയം ദാഹിച്ച് വലഞ്ഞ് എത്തിയിട്ടും വെള്ളം കിട്ടാതെ മടങ്ങേണ്ടി വന്ന ആന തിരികെ പോകുന്നതിനിടയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ട ബൈക്കിനും കേടു വരുത്തി. പ്രളയത്തിന് ശേഷം ഉള്‍ക്കാടുകളിലെ വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേയ്ക്കിറങ്ങുന്നത് പതിവാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button