തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കേരളത്തില്‍ സി.പി.എം നടത്താന്‍ പോകുന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് ശക്തിപ്രകടനമാണെന്ന് വി മുരളീധരൻ എംപി. നവോത്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് സംഘടിപ്പിക്കുന്ന മതിലില്‍ എല്ലാ വനിതാ ജീവനക്കാരെയും പങ്കെടുപ്പിക്കണമെന്നാണ് ജില്ലാ കലക്ടര്‍ ടെക്നോപാര്‍ക്കില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന കത്ത്. തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരേയും അവരുടെ വരുമാനവും ജീവനോപാധിയും തടയുമെന്നു ഭീഷണിപ്പെടുത്തിയാണ് വനിതാ മതിലില്‍ പങ്കെടുപ്പിക്കുന്നത്. കൊല്ലത്ത് പെരിനാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട ചര്‍ച്ചയെന്നു പറഞ്ഞാണ് സ്ത്രീകളെ വിളിച്ചുവരുത്തി വനിതാ മതില് യോഗം ചേര്‍ന്നത്. ഇതാണ് ഒരു വിഭാഗം സ്ത്രീകള്‍ ഇറങ്ങിപ്പോകുന്നതിലേക്ക് എത്തിച്ചത്. ഇത്തരത്തില്‍ കേരളത്തിലാകമാനം നടന്ന യോഗങ്ങളില്‍ പ്രതികരിക്കാനാകാതെ നിലകൊള്ളേണ്ടിവന്ന സ്ത്രീ സമൂഹത്തിന്റെ പരിച്ഛേദമാകും വനിതാ മതിലില്‍ പങ്കെടുക്കുക.
Post Your Comments