ഡൽഹി : കേരളത്തിലെ പ്രളയ സമയത്ത് നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്തിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും. ശശി തരൂര്‍ എം പിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുകയെന്ന് ശശി തരൂര്‍ പറഞ്ഞു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്നാണ് വിവരം. 2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ വലിയ സേവനമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയത്.
വിവിധ സേനാ വിഭാഗങ്ങള്‍ക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് പത്തനംതിട്ട, ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. കേരളത്തിന്റെ സൈനികർ എന്നാണ് മുഖ്യമന്ത്രി ഇവരെ വിശേഷിപ്പിച്ചത്.
Post Your Comments