കൊച്ചി: സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെ ആശങ്കയിലാഴ്ത്തി സീരിയല്‍ നടി അശ്വതി ബാബുവിന്റെ മൊഴി. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗപ്പെടുത്തിയെന്നും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബു.
പ്രായപൂര്‍ത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നതായി ഇവര്‍ പൊലീസിനോടു പറഞ്ഞിരുന്നു. നിലവില്‍ നടിയുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോണ്‍ സന്ദേശങ്ങളില്‍ നിന്നാണ് സിനിമ മേഖലയില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ലഹരിമരുന്ന് കേസില്‍ നടിയുടെ ഗോവന്‍ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗോവയില്‍ വെച്ച് കണ്ടുമുട്ടിയ ബംഗളുരു സ്വദേശിയാണ് കൊച്ചിയില്‍ ലഹരി മരുന്നു പാര്‍ട്ടി സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നത്.
Post Your Comments