Latest NewsIndia

കര്‍ഷക അനുകൂല ഉത്തരവ്; ​ ലാ​ഭ വിഹിതം കര്‍ഷകര്‍ക്ക് പങ്കിട്ട് നല്‍കണമെന്ന് രാം​ദേ​വി​നോ​ട് ഹൈ​ക്കോ​ട​തി

നൈ​നി​റ്റാ​ള്‍:  കര്‍ഷകര്‍ക്ക് ആശ്വാസമായി കോടതി ഉത്തരവ് . കമ്പനിയുടെ ലാഭത്തിന്‍റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കണമെന്ന് യോ​ഗാ​ഗു​രു ബാ​ബ രാം​ദേ​വി​നോ​ട് ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി നിര്‍ദ്ദേശിച്ചു . രാം​ദേ​വി​ന്‍റെ ദി​വ്യ ഫാ​ര്‍​മ​സി​യോടാണ് കോടതി ലാഭ വിഹിതം പങ്കിട്ട്നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 421 കോ​ടി രൂ​പ​യാണ് കമ്പനിയുടെ ലാഭം. ഈ ലാ​ഭ​ത്തി​ല്‍ ​നി​ന്ന് ര​ണ്ട് കോ​ടി രൂപയാണ് ക​ര്‍​ഷ​ക​ര്‍​ക്ക് വീ​തി​ച്ചു ന​ല്‍​കാ​നായി കോ​ട​തി ഉ​ത്ത​ര​വി​ട്ടിരിക്കുന്നത്.

ക​ര്‍​ഷ​ക​ര്‍ ന​ല്‍​കു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ക​മ്പനി മരുന്ന് തയ്യാറാക്കുന്നത് ആയതിനാലാണ് കോടതി കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ​ലാഭ​ത്തി​ന്‍റെ പ​ങ്ക് ക​ര്‍​ഷ​ക​ര്‍​ക്കും പ്രാ​ദേ​ശ വാ​സി​ക​ള്‍​ക്കും നല്‍കണമെന്ന് ഇതിന് മുമ്പ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ദിവ്യ ഫാര്‍മസി ഹെെക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി .

shortlink

Related Articles

Post Your Comments

Related Articles


Back to top button