വാഷിംഗ്ടണ്‍: അമേരിക്കന്‍ ബേസ്‌ബോള്‍ കളിക്കാരമായ ബ്രാഡി സിംഗര്‍ എന്നയാള്‍ ഇപ്പോൗള്‍ അനേകം ആളുകളുടെ മനം കവര്‍ന്നിരിക്കുകയാണ്. തന്റെ മാതാപിതാക്കളുടെ കടങ്ങളും വായ്പകളും തിരിച്ചടച്ചശേഷം അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ടവനായത്. 2 വര്‍ഷം പഴക്കമുള്ള കന്‍സാസ് സിറ്റി റോയല്‍സ് എന്ന ടീമില്‍ കളിക്കാനായുള്ള കരാറില്‍ 4.25 മില്ല്യണ്‍ ഡോളര്‍ സിഗറിനു കിട്ടിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് സിംഗര്‍ തന്റെ മാതാപിതാക്കളുടെ പ്രാരാബ്ധങ്ങള്‍ തീര്‍ത്തത്.
ഫ്‌ളോറിഡ സ്വദേശിയായണ് സിംഗര്‍. തന്നെ സ്വപ്‌നങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം ക്രിസ്മസ് സമ്മാനം നല്‍കി അവരെ സന്തേഷ കണ്ണീരിലാഴ്ത്തി. കടബാധ്യതകളെല്ലാം തീര്‍ത്ത വിവരം ഒരു കത്തിലൂടെയാണ് സിംഗര്‍ തന്റെ മാതാപിതാക്കളെ അറിയിച്ചത്. ആ വികാരനിര്‍ഭരമായ നിമിഷവും സിംഗര്‍ ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്.
താന്‍ ഏറെ സ്‌ന്തോഷിക്കുന്ന ദിവസമാണിതെന്നും എനിക്കും എന്റെ അനിയനും വേണ്ടി എല്ലാം ഉപേക്ഷിച്ച ഇവര്‍ക്കായി ചെറിയ സമ്മാനം നല്‍കുന്നുവെന്നും. അവര്‍ക്ക് എത്ര നന്ദി പറഞ്ഞാലം മതിയാവില്ലെന്നും. അമ്മയേയും അച്ഛനേയും വളരെയധികം സ്‌നേഹിക്കുന്നുവെന്നും സിംഗര്‍ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments