ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മെക്സിക്കന്‍ സ്വദേശിയായ ഗുസ്താവ് പെരെസ് അറിയാഗ (33) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗിനുനേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് ശേഷം മെക്സിക്കോയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
ക്രിസ്തുമസ് ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. അധികസമയ ഡ്യൂട്ടിയിലായിരുന്ന റോണിലിനെ ആയുധാരിയായ ഗുസ്താവ് പ്രകോപനമില്ലാതെ വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ് വീണ ഉടനെ വയര്‍ലെസ് സംവിധാനത്തിലൂടെ റോണില്‍ സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് പൊലീസും സുരക്ഷാ ഏജന്‍സിയും സ്ഥലത്തെത്തി റോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദക്ഷിണ പസഫിക്കിലെ ഫിജിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബമാണ് റോണിലിന്റേത്. 2011ലാണ് റോണില്‍ ന്യൂമാന്‍ പൊലീസില്‍ അംഗമാകുന്നത്. അനാമികയാണ് ഭാര്യ. അഞ്ച് വയസുള്ള മകനുണ്ട്.
Post Your Comments