![JOB VACCANCY](/wp-content/uploads/2018/10/job-vaccancy.jpg)
റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്‌സ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ എന്നിവയില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. മണിക്കൂറില്‍ 240 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 24000 രൂപ വേതനം ലഭിക്കും. യോഗ്യരായവര്‍ ജനുവരി മൂന്നിന് രാവിലെ 11ന് ഐടിഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരം ഐടിഐയില്‍ ലഭിക്കും. ഫോണ്‍: 04735 221085.
Post Your Comments